Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chief Justice BR Gawai

എസ്ഐആറിന് എതിരായ ഹർജികൾ നാളെ പരിഗണിക്കും

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ വോ​ട്ട​ർപ​ട്ടി​ക​യു​ടെ പ്ര​ത്യേ​ക തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​നെ​തിരേ (എ​സ്ഐ​ആ​ർ) സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി നാ​ളെ പ​രി​ഗ​ണി​ക്കും.

വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും മു​സ്‌ലിം ലീ​ഗി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​രാ​യ സി.​കെ. ശ​ശി​യും ഹാ​രി​സ് ബീ​രാ​നും ചീ​ഫ് ജ​സ്റ്റീ​സി​നോ​ട് വാ​ക്കാ​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​ത്ത് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തേ​സ​മ​യം എ​സ്ഐ​ആ​ർ ന​ട​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​മെ​ന്നു​മു​ള്ള വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് സു​പ്രീം​കോ​ട​തി വി​ഷ​യം നാ​ളെ പ​രി​ഗ​ണി​ക്കാ​മെ​ന്നു സ​മ്മ​തി​ച്ച​ത്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ഹ​ർ​ജി​ക​ളും ഒ​രു​മി​ച്ചു പ​രി​ഗ​ണി​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ബി.ആ​ർ.​ഗ​വാ​യ് പ​റ​ഞ്ഞു.

എ​സ്ഐ​ആ​റി​നെ​തി​രേ സി​പി​എ​മ്മും ഇ​ന്ന​ലെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​നാ​യ ജി. ​പ്ര​കാ​ശാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​സ്ഐ​ആ​ർ ഉ​ട​ൻ നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up